ഇതാ ഇഗ
Sunday, July 13, 2025 1:01 AM IST
ലണ്ടന്‍: അമേരിക്കയുടെ 13-ാം സീഡ് അമന്‍ഡ അനിസിമോവയെ ശ്വാസംവിടാന്‍പോലും അനുവദിക്കാതെ, കശക്കിയെറിഞ്ഞ് പോളണ്ടിന്റെ എട്ടാം സീഡ് താരം ഇഗ ഷ്യാങ്ടെക് 2025 വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കി.
ഒരു പോയിന്റ് പോലും വഴങ്ങാതെ 6-0, 6-0നാണ് മുന്‍ ലോക ഒന്നാം നമ്പറായ ഇഗയുടെ കിരീടധാരണം. ഇഗയുടെ കന്നി വിംബിള്‍ഡണ്‍ നേട്ടം, കരിയറിലെ ആറാം ഗ്രാന്സ്ലാം സിംഗിള്‍സ് ട്രോഫി.
സ്റ്റെഫി ഗ്രാഫിനുശേഷം
ഓപ്പണ്‍ കാലഘട്ടത്തില്‍ ഒരു പോയിന്റ് പോലും വഴങ്ങാതെ ഗ്രാന്സ്ലാം വനിതാ സിംഗിള്‍സ് ഫൈനല്‍ ജയിക്കുന്ന രണ്ടാമത് വനിതയാണ് 24കാരിയായ ഇഗ. 1988ല്‍ സ്റ്റെഫി ഗ്രാഫ് 6-0, 6-0നു ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു.