ലാത്വിയയിൽ മുൻ ജഡ്ജി ലെവിറ്റ്സ് പ്രസിഡന്റ്
Wednesday, May 29, 2019 11:53 PM IST
റിഗ: ലാത്വിയയുടെ അടുത്ത പ്രസിഡന്റായി മുൻ യൂറോപ്യൻ കോടതി ജഡ്ജി എജിൽസ് ലെവിറ്റ്സിനെ പാർലമെന്റ് തെരഞ്ഞെടുത്തു. ഇപ്പോഴത്തെ പ്രസിഡന്റ് റെയ്മണ്ട്സ് വെയോണിസ് സ്ഥാനമൊഴിഞ്ഞശേഷം ജൂലൈ എട്ടിന് ലെവിറ്റ്സ് സ്ഥാനമേൽക്കും.