മുഖ്യമന്ത്രിക്കെതിരേ മോശം പരാമർശം, മുൻ കോൺഗ്രസ് നേതാവിനു പിഴ
Thursday, July 17, 2025 12:07 AM IST
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് കോണ്‍ഗ്രസ് മുന്‍ കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റിന് കോടതി 1500 രൂപ പിഴ വിധിച്ചു.
മുൻ കൗൺസിലറായ ടി.സി. താഹയെയാണ് കണ്ണൂർ സിജെഎം കോടതി ശിക്ഷിച്ചത്. കോടതിയിൽ താഹ കുറ്റം സമ്മതിച്ചിരുന്നു. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പുവേളയിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിനു താഹയെ കോൺഗ്രസ് പുറത്താക്കിയിരുന്നു.