തേ​​ഞ്ഞി​​പ്പ​​ലം: കാ​​ലി​​ക്ക​​ട്ട് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യിൽ മി​​ന്ന​​ൽ സ​​മ​​ര​​ത്തി​​ലൂ​​ടെ വൈ​​സ് ചാ​​ൻ​​സ​​ല​​റെ ഓ​​ഫീ​​സി​​ൽ ഉ​​പ​​രോ​​ധി​​ച്ച് സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​ഉൾപ്പെടെയുള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​സ്പെ​​ൻ​​ഷ​​ൻ എ​​സ്എ​​ഫ്ഐ പി​​ൻ​​വ​​ലി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മൂ​​ന്നോ​​ടെ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​കാ​​ര്യാ​​ല​​യ​​ത്തി​​നു​​ള്ളി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യും മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഉ​​പ​​രോ​​ധി​​ക്കു​​ക​​യും ചെ​​യ്ത് വി​​സി​​യെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി സ​​സ്പെ​​ൻ​​ഷ​​ൻ ന​​ട​​പ​​ടി​​യും അ​​ന്വേ​​ഷ​​ണ​​വും മ​​ര​​വി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.