ഡോ. മാത്യൂസ് നന്പേലിക്ക് അവാർഡ്
Thursday, July 17, 2025 2:02 AM IST
തിരുവനന്തപുരം: സൗദിയിലെ ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയ സാംസ്കാരിക വേദിയുടെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെ അവാർഡ് ഡോ. മാത്യൂസ് നന്പേലിക്ക്.
പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് അവാർഡെന്നു ട്രസ്റ്റ് ചെയർമാൻ ഡോ. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഇതോടൊപ്പം പാലിയേറ്റീവ് രംഗത്ത് ശ്രദ്ധേയമായ ഇടപെടലിന് കരകുളം പഞ്ചായത്ത്, തിരുവനന്തപുരം കോർപറേഷൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്ക് 25,000 രൂപ വീതമുള്ള പ്രത്യേക അവാർഡും നൽകും.