എസ്എഫ്ഐ മാപ്പുപറയണം: കെഎസ്ഡബ്ല്യുഎ
Thursday, July 17, 2025 2:03 AM IST
തൃശൂർ: പഠിപ്പുമുടക്കിനിടെ കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ തൊഴിലാളികളോട് എസ്എഫ്ഐ മാപ്പുപറയണമെന്നു കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് കർശനനടപടികൾ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.