കാഴ്ചപ്പാടിൽ വ്യക്തതയുള്ള നേതാവ്: ബെന്നി ബഹനാൻ എംപി
Thursday, July 17, 2025 12:07 AM IST
തിരുവനന്തപുരം: സി. വി. പദ്മരാജൻ പെരുമാറ്റത്തിൽ കുലീനത്വവും കാഴ്ചപ്പാടിൽ വ്യക്തതയുമുള്ള നേതാവായിരുന്നുവെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാൻ എംപി.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകാൻ പത്മരാജൻ വക്കീലിന് പ്രത്യേക മെയ്വഴക്കമുണ്ടായിരുന്നു.
ജ്യേഷ്ഠ സഹോദരനെപോലെ എല്ലാവരെയും ചേർത്തുപിടിച്ചിരുന്ന പത്മരാജൻ വക്കീൽ കേരള രാഷ്ട്രീയത്തിലെ പ്രൗഢസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.