തപാൽസേവനങ്ങൾ മൂന്നു ദിവസം മുടങ്ങും
Thursday, July 17, 2025 2:02 AM IST
തൃശൂർ: തപാൽ വകുപ്പിൽ പുതിയ ടെക്നോളജി പ്ലാറ്റ്ഫോമായ എപിടി 20 (അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി) ആക്കുന്നതുമായി ബന്ധപ്പെട്ട് 19, 20, 21 തീയതികളിൽ പോസ്റ്റ് ഓഫീസ് സേവനങ്ങൾ ലഭ്യമാകില്ല. 19ന് ഉച്ചയ്ക്ക് ഒന്നുവരെ സേവനങ്ങൾ ലഭ്യമാകും. തുടർദിവസങ്ങളിൽ ചില സേവനങ്ങൾക്കു താമസമുണ്ടാകാൻ സാധ്യതയുണ്ട്.
പോസ്റ്റൽ റെഗുലേഷൻ ആക്ട് പ്രകാരം താരിഫ് മാറ്റം പുതിയ സോഫ്റ്റ്വേറിൽ ഉൾപ്പെടുത്തിയതിനാൽ 22 മുതൽ രജിസ്ട്രേഡ് പോസ്റ്റ് അക്നോളജ്മെന്റ് രസീതിന് പത്തുരൂപയും ജിഎസ്ടിയും കത്തുകൾ മറ്റൊരു വിലാസത്തിലേക്കു റീഡയറക്ട് ചെയ്യാൻ ആറു രൂപയും ജിസ്എടിയുമെന്ന പുതിയ നിരക്ക് നിലവിൽ വരും.