പത്ത് ഐഐടികളിലായി അഞ്ചു വർഷത്തിനിടെ ജീവനൊടുക്കിയത് 27 വിദ്യാർഥികൾ
Monday, December 9, 2019 12:15 AM IST
ഇൻഡോർ: രാജ്യത്തെ 10 ഐഐടികളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജീവനൊടുക്കിയത് 27 വിദ്യാർഥികൾ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർ എഡ്യൂക്കേഷനാണ് വിവരാവകാശനിയമപ്രകാരം ഇക്കാര്യം വെളിപ്പെടുത്തിയത്.
വിദ്യാർഥികളുടെ ആത്മഹത്യയിൽ മുന്നിലുള്ളത് മദ്രാസ് ഐഐടിയാണ്-ഏഴു പേർ. ഖരഗ്പുർ(അഞ്ച്), ഡൽഹി (മൂന്ന്), ഹൈദരാബാദ് (മൂന്ന്), ബോംബെ(രണ്ട്), ഗോഹട്ടി(രണ്ട്), റൂർക്കി(രണ്ട്), വാരാണസി(ഒന്ന്), ധൻബാദ്(ഒന്ന്), കാൺപുർ(ഒന്ന്) എന്നിങ്ങനെയാണു മറ്റ് ഐഐടികളിൽ ജീവനൊടുക്കിയ വിദ്യാർഥികളുടെ എണ്ണം.
അതേസമയം, വിദ്യാർഥികൾ എന്തു കാരണത്താലാണു ജീവനൊടുക്കിയതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർ എഡ്യൂക്കേഷൻ വ്യക്തമാക്കുന്നില്ല. രാജ്യത്താകെ 23 ഐഐടികളാണുള്ളത്. ഇൻഡോർ, പാറ്റ്ന, ജോധ്പുർ, ഭുവനേശ്വർ, ഗാന്ധിനഗർ, റോപാർ, മാൻഡി, തിരുപ്പതി, പാലക്കാട്, ഭിലായ്, ജമ്മു, ഗോവ, ധർവാഡ് ഐഐടികളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടില്ല.