അമേരിക്കയിൽ വെടിവയ്പ്; ഒരാൾ മരിച്ചു, 12 പേർക്കു പരിക്ക്
Friday, June 18, 2021 11:05 PM IST
വാഷിംഗ്ടൺ: അമേരിക്കയിലെ അരിസോണയിൽ അക്രമിയുടെ വെടിവയ്പിൽ ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. 90 മിനിറ്റിനുള്ളിൽ അക്രമി സിറ്റിയുടെ പല ഭാഗങ്ങളിലായി വെടിയുതിർത്തുവെന്ന് എബിസി 15 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു.