കടന്നുപോയ ഏഴും ചൂടൻ വർഷങ്ങൾ
കടന്നുപോയ ഏഴും ചൂടൻ വർഷങ്ങൾ
Wednesday, January 12, 2022 1:37 AM IST
ബ്ര​​​സ​​​ൽ​​​സ്: രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ൽ ഏ​​​റ്റ​​​വും ചൂ​​​ടു​​​ കൂ​​​ടി​​​യ ഏ​​​ഴു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു 2015 മു​​​ത​​​ൽ 2017 വ​​​രെ​​​യെ​​ന്നു യൂ​​​റോ​​​പ്യ​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​ന്മാ​​​ർ. 2020ലും 2016​​​ലുമാ​​​ണ് കൂ​​​ടു​​​ത​​​ൽ ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. 2021 ന് ​​​അ​​​ഞ്ചാം സ്ഥാ​​​ന​​​മാ​​​ണ്; വ​​​ർ​​​ഷ​​​ത്തെ ശ​​​രാ​​​ശി താ​​​പ​​​നി​​​ല, വ്യ​​​വ​​​സാ​​​യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു മു​​​ന്പു​​​ള്ള കാ​​​ല​​​ത്തേ​​​ക്കാ​​​ളും 1.1 മു​​​ത​​​ൽ 1.2 വ​​​രെ ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു.

ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളിൽ​​​നി​​​ന്നു​​​ള്ള​​​ ഹ​​​രി​​​ത​​​ഗ്ര​​​ഹ വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ പു​​​റ​​​ന്ത​​​ള്ള​​​ൽ വ​​​ർ​​​ധി​​​ച്ച​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ കോ​​​പ്പ​​​ർ​​​നി​​​ക്ക​​​സ് ക്ലൈ​​​മ​​​റ്റ് ചേ​​​ഞ്ച് സ​​​ർ​​​വീ​​​സ് (​​​സി3​​​എ​​​സ്) റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.


കാ​​​ർ​​​ബ​​​ൺ ഡൈ ​​​ഓ​​​ക്സൈ​​​ഡ്, മീ​​​തേ​​​ൻ വാ​​​ത​​​ക​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ൽ ഏ​​​റ്റ​​​വും അ​​​പ​​​ക​​​ട​​​കാ​​​രി​​​ക​​​ൾ. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 2020ൽ ​​​ഈ വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ പു​​​റ​​​ന്ത​​​ള്ള​​​ലി​​​ൽ കു​​​റ​​​വ് വ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 2021ൽ ​​​വ​​​ർ​​​ധ​​​ന​​യു​​​ണ്ടാ​​​യി.

യൂ​​​റോ​​​പ്പി​​​ൽ വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് ചൂ​​​ടു കൂ​​​ടി​​​യ​​​തും മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ങ്ങ​​​ളും വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ താ​​​പ​​​ല​​​നി​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഉ​​​യ​​​ർ​​​ച്ച​​​യു​​​മെ​​​ല്ലാം കാ​​​ലാ​​​വ​​​സ്ഥാ​ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ അ​​​നന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.