മുന്‍ സ്പീക്കര്‍മാരായ മര്‍സൂഖ് അല്‍ ഗാനിം, അഹമ്മദ് സാദൂണ്‍ അടക്കം 207 സ്ഥാനാര്‍ഥികളാണ് 50 സീറ്റുകളിലേക്കു മല്‍സരിക്കുന്നത്. 65 അംഗ പാര്‍ലമെന്റില്‍ ശേഷിച്ച 15 എംപിമാരെ അമീര്‍ നിയമിക്കും. 1970 മുതല്‍ എംപിയും ‘’കുവൈത്ത് പാര്‍ലമെന്റിന്റെ ഗോഡ്ഫാദര്’’ എന്നറിയപ്പെടുന്ന 88കാരനുമായ അല്‍ സാദൂണ്‍ മൂന്നാം മണ്ഡലത്തിലും വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അല്‍ ഗാനിം രണ്ടാം മണ്ഡലത്തിലും മല്‍സരിക്കും.