പൂനയ്ക്കു ജയം
Wednesday, December 12, 2018 1:07 AM IST
പൂന: ഐഎസ്എൽ ഫുട്ബോളിൽ പൂന സിറ്റി സ്വന്തം തട്ടകത്തിൽവച്ച് 2-0ന് ഗോവയെ കീഴടക്കി. മാഴ്സെലീനോ (74-ാം മിനിറ്റ്), മാർക്കോ സ്റ്റാൻകോവിച്ച് (90+4-പെനൽറ്റി) എന്നിവരാണ് ഗോൾ നേടിയത്. 11 പോയിന്റുമായി പൂന ഏഴാം സ്ഥാനത്ത് എത്തി.