ഖ​ത്ത​ര്‍ ലോ​ക​ക​പ്പിന് ബേ​പ്പൂ​രിന്‍റെ ഉ​രു
ഖ​ത്ത​ര്‍ ലോ​ക​ക​പ്പിന് ബേ​പ്പൂ​രിന്‍റെ ഉ​രു
Sunday, November 28, 2021 12:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബേ​​​പ്പൂ​​​രിന്‍റെ ഉരു ഇ​​​ത്ത​​​വ​​​ണ ഖ​​​ത്ത​​​റി​​​ലേ​​​ക്ക്. അ​​​തും ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​ന് മാ​​​റ്റു​​​കൂ​​​ട്ടാ​​​ന്‍. ഉ​​​രു​​​വി​​​ന്‍റെ അ​​​വ​​​സാ​​​ന ഘ​​​ട്ട മി​​​നു​​​ക്കു​​​പ​​​ണി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.
പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യി ബേ​​​പ്പൂ​​​രി​​​ല്‍ നി​​​ര്‍​മി​​​ച്ചു​​​വ​​​രു​​​ന്ന രീ​​​തി​​​യി​​​ല്‍ ഒ​​​രു​​​ക്കി​​​യ കു​​​ഞ്ഞ​​​ന്‍ ഉ​​​രു​​​വാ​​​ണ് ലോ​​​ക​​​ക​​​പ്പ് വേ​​​ദി​​​യി​​​ലെ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍​ക്കു മു​​​ന്‍​പ് ക​​​യ​​​റും ച​​​കി​​​രി​​​നാ​​​രും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ബേ​​​പ്പൂ​​​രി​​​ല്‍ ഉ​​​രു നി​​​ർ​​​മി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തേ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ഉ​​​രു​​​വാ​​​ണ് ഖ​​​ത്ത​​​ര്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ദോ​​​ഹ​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​ത്. 2022 ന​​​വം​​​ബ​​​ര്‍ 21 ന് ​​​ഖ​​​ത്ത​​​റി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ദോ​​​ഹ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ‘ട്രെ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡോ​​​വ് ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍’ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചാ​​​ണ് ബേ​​​പ്പൂ​​​രി​​​ന്‍റെ ഉ​​​രു പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.