ക്ഷമ വേണമായിരുന്നു: തകർച്ചയിൽ സ്മൃതി
Tuesday, October 21, 2025 1:36 AM IST
ഇൻഡോർ: വനിതാ ഏകദിന ലോകകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം അവസാന നിമിഷത്തെ കൂട്ടത്തകർച്ചയിലൂടെ നഷ്ടമാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. വിജയം കൈവിട്ട ഇന്ത്യ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്.
താൻ പുറത്തായത് ബാറ്റിംഗിൽ കൂട്ടത്തകർച്ചയ്ക്കു കാരണമായെന്നും തന്റെ ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്താമായിരുന്നെന്നും മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സ്മൃതി പറഞ്ഞു.
42-ാം ഓവറിൽ സ്മൃതിയെ പുറത്താക്കി ഇംഗ്ലണ്ട് മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.