റൊണാൾഡോ ഇന്ത്യയിലേക്കില്ല!
Tuesday, October 21, 2025 1:36 AM IST
ഗോവ: ഗോവയിൽ നടക്കുന്ന എഫ്സി ഗോവയും അൽ നസറും തമ്മിലുള്ള എഎഫ്സി ചാന്പ്യൻസ് ലീഗ് ടൂർണമെന്റിൽ കളിക്കാൻ അൽ നസർ സ്ക്വാഡിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല.
ഏഷ്യൻ ചാന്പ്യൻസ് ലീഗ് 2ന്റെ ഗ്രൂപ്പ് പോരാട്ടത്തിൽ അൽ നസറിനായി കളത്തിലിറങ്ങാൻ താരം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകരെ നിരാശകരാക്കി ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്കില്ലെന്ന് സൗദി മാധ്യമം റിപ്പോർട്ട് ചെയ്തു.