സാ​ന്‍റിയാ​​ഗോ: അ​​ണ്ട​​ർ-20 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം മൊ​​റോ​​ക്കോ​​യ്ക്ക് സ്വ​​ന്തം. ചി​​ലി​​യി​​ലെ സാ​ന്‍റിയാ​​ഗോ​​യി​​ൽ ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് മൊ​​റോ​​ക്കോ ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് മൊ​​റോ​​ക്കോ അ​​ണ്ട​​ർ-20 ലോ​​ക​​ക​​പ്പ് നേ​​ടു​​ന്ന​​ത്.

യാ​​സി​​ർ സാ​​ബി​​രി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളു​​ക​​ളാ​​ണ് മൊ​​റോ​​ക്കോ​​യ്ക്ക് ച​​രി​​ത്ര ക​​പ്പ് സ​​മ്മാ​​നി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ 12-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ​​യും 29-ാം മി​​നി​​റ്റി​​ൽ ഒത്്മാൻ മാ​​മ​​യി​​ൽ​​നി​​ന്ന് ല​​ഭി​​ച്ച പാ​​സ് ഗോ​​ളാ​​ക്കി മാ​​റ്റി​​യു​​മാ​​യി​​രു​​ന്നു സാ​​ബി​​രി ഫൈ​​ന​​ലി​​ലെ താ​​ര​​മാ​​യ​​ത്.


ജ​​യ​​ത്തോ​​ടെ 2009ൽ ​​ഘാ​​ന​​യ്ക്കു ശേ​​ഷം അ​​ണ്ട​​ർ-20 ലോ​​ക​​ക​​പ്പ് നേ​​ടു​​ന്ന ആ​​ദ്യ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മെ​​ന്ന നേ​​ട്ട​​വും മൊ​​റോ​​ക്കോ സ്വ​​ന്ത​​മാ​​ക്കി.