കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​ല​സ്തീ​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് ഒ​ഐ​സി
Wednesday, December 13, 2017 12:52 PM IST
ഇ​സ്താം​ബൂ​ൾ: കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​ല​സ്തീ​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ-​ഓ​പ്പ​റേ​ഷ​ന്‍ (ഒ​ഐ​സി). ലോ​ക രാ​ഷ്ട്ര​ങ്ങ​ൾ കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​ല​സ്തീ​ന്‍റെ അ​ധി​നി​വേ​ശ ത​ല​സ്ഥാ​ന​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം പ​ല​സ്തീ​നെ സ്വ​ത​ന്ത്ര, പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഒ​ഐ​സി ആ​വ​ശ്യ​പ്പെ​ട്ടു. ജ​റു​സ​ലേ​മി​നെ ഇ​സ്രേ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി അ​പ​ക​ട​ര​മാ​ണെ​ന്നു വി​ല‍​യി​രു​ത്തി​യ സം​ഘ​ട​ന അ​മേ​രി​ക്ക​ൻ നി​ല​പാ​ട് ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു.

നി​യ​മ​വി​രു​ദ്ധ​മാ​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ അ​മേ​രി​ക്ക ത​യാ​റാ​യി​ല്ലെ​ങ്കി​ൽ എ​ല്ലാ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും ട്രം​പ് ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്നും സം​ഘ​ട​ന മുന്നറിയിപ്പ് നൽകി.

ഇ​സ്താംബൂ​ളി​ല്‍ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് അ​മേ​രി​ക്ക​യ്ക്കെ​തി​രെ ഒ​ഐ​സി ആ​ഞ്ഞ​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...