19 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നൊ​ടു​വി​ൽ കു​ഞ്ഞാ​ലി "വീ​ണു'; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ഭാ​ര്യ
Thursday, January 17, 2019 3:40 AM IST
അ​ബു​ദാ​ബി: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കി​ട​പ്പി​ലാ​യ മ​ല​യാ​ളി​യെ യു​എ​ഇ​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ഭാ​ര്യ. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ അ​ബു​ദാ​ബി​യി​ലെ ബ​ഹ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു കി​ട​പ്പി​ലാ​യ കു​ഞ്ഞാ​ലി മൊ​നൂ​ട്ടി (49) യെ ​നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണു ഭാ​ര്യ സാ​ദീ​ഖ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. കു​ഞ്ഞാ​ലി നി​ല​വി​ൽ മ​ഫ്രാ​ഖ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​രു സ്ഥാ​പ​ന​ത്തി​ൽ ഡെ​ലി​വ​റി ബോ​യി ആ​യി ജോ​ലി ചെ​യ്യ​വെ​യാ​ണ് കു​ഞ്ഞാ​ലി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏ​ഴു വ​ർ​ഷ​മാ​യി കു​ഞ്ഞാ​ലി യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ഇ​തി​നു മു​ന്പ് 12 വ​ർ​ഷം കു​ഞ്ഞാ​ലി ഖ​ത്ത​റി​ലാ​ണ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​നു​ശേ​ഷം ഇ​പ്പോ​ൾ​ത​ന്നെ കു​ഞ്ഞാ​ലി മൂ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു വി​ധേ​യ​നാ​യെ​ന്നും ഇ​നി അ​ദ്ദേ​ഹ​ത്തി​നു എ​ഴു​ന്നേ​റ്റു ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​തെ​ന്നും സ​ദീ​ഖ ഖ​ലീ​ജ് ടൈം​സി​നോ​ടു പ​റ​ഞ്ഞു. കു​ഞ്ഞാ​ലി-​സാ​ദീ​ഖ ദ​ന്പ​തി​ക​ൾ​ക്കു മൂ​ന്നു കു​ട്ടി​ക​ളാ​ണ്- മു​നീ​ർ(17), ഫാ​ത്തി​മ(11), മു​ഹ​മ്മ​ദ്(9). കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​യി​രു​ന്നു കു​ഞ്ഞാ​ലി​യെ​ന്നും അ​ദ്ദേ​ഹം കി​ട​പ്പി​ലാ​യ​തോ​ടെ വീ​ട്ടു വാ​ട​ക ന​ൽ​കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ പ​ഠി​പ്പി​നും താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും സാ​ദീ​ഖ കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ഞ്ഞാ​ലി​യെ തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ഈ ​മാ​സം ഒ​ന്നി​ന് സാ​ദീ​ഖ യു​എ​ഇ​യി​ലെ​ത്തി. ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് കു​ഞ്ഞാ​ലി ഡെ​ലി​വ​റി വാ​ഹ​നം ഓ​ടി​ച്ച​ത്. ഇ​തി​നാ​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മ​ല്ല. ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ക്കി​ല്ല. സ​ൻ​മ​ന​സു​ക​ളു​ടെ സ​ഹാ​യ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കു​ഞ്ഞാ​ലി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് കു​ടും​ബ​സു​ഹൃ​ത്ത് അ​ഫ്സ​ൽ പൂ​ച്ചി​റ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.