പാക് സൂ​പ്പ​ർ ലീ​ഗും ഇ​ന്ത്യ കാ​ണി​ല്ല: പി​എ​സ്എ​ൽ സം​പ്രേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു
Sunday, February 17, 2019 3:22 PM IST
ശ്രീ​ന​ഗ​ർ: പു​ൽ​വാമ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ (പി​എ​സ്എ​ൽ) സം​പ്രേ​ഷ​ണം ഇ​ന്ത്യ​യി​ൽ നി​ർ​ത്ത​ലാ​ക്കി. പാ​ക് ട്വ​ന്‍റി -20 ലീ​ഗി​ന്‍റെ സം​പ്രേ​ഷ​ണം ഡി ​സ്പോ​ർ​ട്സാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ സം​പ്രേ​ഷ​ണ​മാ​ണ് ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക സം​പ്രേ​ഷ​ക​രാ​യ ഡി ​സ്പോ​ർ​ട്സ് നി​ർ​ത്ത​ലാ​ക്കി​യ​ത്.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ വ്യാ​ഴാ​ഴ്ച​യാ​ണ് ദു​ബാ​യി​ൽ വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ പി​എ​സ്എ​ലി​ന്‍റെ നാ​ലാം പ​തി​പ്പ് ആ​രം​ഭി​ച്ച​ത്. ലീ​ഗി​ന്‍റെ ര​ണ്ടാം മ​ത്തെ ദി​വ​സം മു​ത​ൽ ഇ​ന്ത്യ​യി​ലെ സം​പ്രേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഡി ​സ്പോ​ർ​ട്സ് തീ​രു​മാ​നി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ൽ സാ​ധി​ച്ചി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി 9.30 ന് ​അ​ഞ്ചാം മ​ത്സ​രം മു​ത​ൽ ഇ​ന്ത്യ​യി​ലെ സം​പ്രേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.