സു​ഖോ​യ് പോ​ർ​വി​മാ​ന​ത്തി​ൽ​നി​ന്നും ബ്ര​ഹ്മോ​സ് ക്രൂ​സ് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു
Wednesday, May 22, 2019 8:56 PM IST
ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ​ൻ നി​ര്‍​മി​ത സു​ഖോ​യ്–30​എം​കെ​ഐ യു​ദ്ധ വി​മാ​ന​ത്തി​ൽ​നി​ന്ന് ബ്ര​ഹ്മോ​സ് ക്രൂ​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ചു. വാ​യു​വി​ല്‍ നി​ന്ന് തൊ​ടു​ക്കാ​വു​ന്ന 2.5 ട​ണ്‍ ഭാ​ര​മു​ള്ള മി​സൈ​ലി​ന്‍റെ ദൂ​ര​പ​രി​ധി 300 കി​ലോ മീ​റ്റ​റാ​ണ്. വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച മി​സൈ​ൽ വ്യോ​മ​സേ​ന​യു​ടെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സൈ​ന്യം പ​റ​ഞ്ഞു. ശ​ബ്ദ​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി വേ​ഗ​ത്തി​ലാ​ണ് ബ്ര​ഹ്മോ​സ് സ​ഞ്ച​രി​ച്ച് ല​ക്ഷ്യം ഭേ​ദി​ച്ച​ത്. പോ​ർ​വി​മാ​ന​ത്തി​ൽ​നി​ന്നു​ള്ള മി​സൈ​ലി​ന്‍റെ വി​ക്ഷേ​പ​ണം ത​ട​സ​ങ്ങ​ളൊ​ന്നും നേ​രി​ടാ​തെ​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ പാ​ത പി​ന്തു​ട​ർ​ന്ന് ഭൂ​മി​യി​ലെ ല​ക്ഷ്യ​ത്തി​ൽ മി​സൈ​ൽ പ​തി​ച്ചെ​ന്നും വ്യോ​മ​സേ​ന വ​ക്താ​വ് ക്യാ​പ്റ്റ​ൻ അ​നു​പം ബാ​ന​ർ​ജി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ വ​ലി​യ പോ​ര്‍​വി​മാ​ന​മാ​യ സു​ഖോ​യ്-30 എം​കെ​ഐ​യി​ല്‍ നി​ന്നു മാ​ത്ര​മേ ബ്ര​ഹ്മോ​സ് ക്രൂ​സ് മി​സൈ​ൽ തൊ​ടു​ക്കാ​നാ​കൂ. ഇ​ന്ത്യ-​റ​ഷ്യ സം​യു​ക്ത സം​രം​ഭ​മാ​യ ബ്ര​ഹ്മോ​സി​ന് ഇ​ന്ത്യ​ന്‍ ന​ദി​യാ​യ ബ്ര​ഹ്മ​പു​ത്ര​യു​ടേ​യും റ​ഷ്യ​ന്‍ ന​ദി​യാ​യ മോ​സ്‌​കോ​വ​യു​ടേ​യും പേ​രു​ക​ള്‍ ചേ​ര്‍​ത്താ​ണ് ബ്ര​ഹ്മോ​സ് എ​ന്ന പേ​ര് ല​ഭി​ച്ച​ത്. ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സൂ​പ്പ​ര്‍​സോ​ണി​ക് മി​സൈ​ലാ​ണ് ബ്ര​ഹ്മോ​സ്.

ഭൂ​ഗു​രു​ത്വം ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ പ​കു​തി ദൂ​ര​ത്തി​ന് ശേ​ഷം സ​ഞ്ച​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്രൂ​സ് മി​സൈ​ലു​ക​ള്‍ തു​ട​ക്കം മു​ത​ല്‍ ല​ക്ഷ്യ​സ്ഥാ​നം വ​രെ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ക്രൂ​സ് മി​സൈ​ലാ​യ ബ്ര​ഹ്മോ​സി​ന്‍റെ കൃ​ത്യ​ത കൂ​ടു​ത​ലാ​ണ്. ആ​ളി​ല്ലാ വി​മാ​നം പോ​ലെ ല​ക്ഷ്യ സ്ഥാ​നം വ​രെ ബ്ര​ഹ്മോ​സി​നെ നി​യ​ന്ത്രി​ക്കാ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.