മുഷ്താഖ് അലി ട്വന്‍റി-20: കേരളത്തിന് തോൽവി
Friday, November 15, 2019 12:58 PM IST
തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്വന്‍റി-20യിൽ കേരളത്തിനെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം. തുടർച്ചയായ മൂന്ന് ജയങ്ങൾക്ക് ശേഷമാണ് കേരളം തോൽവി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റിന് 164 റണ്‍സ് നേടി. മൂന്ന് ഓവറുകൾ ബാക്കി നിൽക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ വിജയലക്ഷ്യം കണ്ടു.

51 പന്തിൽ 76 റണ്‍സുമായി പുറത്താകാതെ നിന്ന രാജേഷ് ബിഷ്ണോയിയുടെ തകർപ്പൻ ഇന്നിംഗ്സാണ് രാജസ്ഥാൻ ജയം അനായാസമാക്കിയത്. 22 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിന്ന അർജിത് ഗുപ്തയും തിളങ്ങി. ഇരുവരും ചേർന്ന് നേടിയ 83 റണ്‍സാണ് നാലാം വിക്കറ്റിൽ നേടിയത്.

നേരത്തെ സഞ്ജു സാംസണ്‍ നേടിയ അർധ സെഞ്ചുറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. സഞ്ജു 39 പന്തിൽ 53 റണ്‍സ് നേടി. മികച്ച ഫോം തുടരുന്ന മുൻ നായകൻ സച്ചിൻ ബേബി 29 പന്തിൽ 47 റണ്‍സ് നേടി. ഓപ്പണർ വിഷ്ണു വിനോദ് 36 റണ്‍സ് നേടി പുറത്തായി. രാജസ്ഥാന് വേണ്ടി ദീപക് ചഹറും ഖലീൽ അഹമ്മദും രണ്ടു വീതം വിക്കറ്റുകൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.