മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​സ്‌​ലിം​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം; ബി​ൽ ഉ​ട​ൻ നി​യ​മ​സ​ഭ​യി​ൽ
Friday, February 28, 2020 4:15 PM IST
മും​ബൈ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​സ്‌​ലിം​ക​ൾ​ക്ക് അ​ഞ്ച് ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​വ​ര​ണം ന​ൽ​കു​ന്ന​തി​നു​ള്ള ബി​ൽ ഉ​ട​ൻ​ത​ന്നെ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ന്യൂ​ന​പ​ക്ഷ​കാ​ര്യ​മ​ന്ത്രി ന​വാ​ബ് മാ​ലി​ക്ക് അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും സം​വ​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മോ​പ​ദേ​ശം തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ത്രി​ക​ക്ഷി സ​ർ​ക്കാ​രി​ലെ എ​ൻ​സി​പി മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഫ​ഡ്നാ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ൻ സ​ർ​ക്കാ​ർ മു​സ്‌​ലിം​ക​ൾ​ക്ക് സം​വ​ര​ണം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഈ ​നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു മു​ൻ​പാ​യി മു​സ്‌​ലിം വി​ദ്യാ​ഭ്യാ​സ സം​വ​ര​ണ ബി​ൽ പാ​സാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​സ്‌​ലിം​ക​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലേ​ക്കു​പോ​കും. നേ​ര​ത്തെ മ​റാ​ത്ത വി​ഭാ​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​വ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ​തോ​ടെ ആ​കെ സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​വ​രു​തെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​സ്‌​ലിം സം​വ​ര​ണം നി​യ​മ​പ്ര​ശ്ന​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.