സ്‌​പൈ​സ് ജെ​റ്റ് പൈ​ല​റ്റി​ന് കോ​വി​ഡ് 19
Sunday, March 29, 2020 4:18 PM IST
ന്യൂഡൽഹി: സ്‌​പൈ​സ് ജെ​റ്റ് പൈ​ല​റ്റി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മാ​ര്‍​ച്ച് 21ന് ​ചെ​ന്നൈ​യി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സി​ലാ​ണ് ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി ജോ​ലി ചെ​യ്ത​ത്. മാ​ര്‍​ച്ചി​ല്‍ ഇ​ദ്ദേ​ഹം മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നും സ്‌​പൈ​സ് ജെ​റ്റ് പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്.

വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഇ​യാ​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും 14 ദി​വ​സ​ത്തേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ക​മ്പ​നി നി​ര്‍​ദ്ദേ​ശി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നതെന്നും സർക്കാരും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഗൗ​ര​വ​മായി പി​ന്തു​ട​രു​ന്നു​ണ്ടെന്നും സ്പൈസ്ജെറ്റ് അധികൃതർ അറിയിച്ചു.

ജ​നു​വ​രി അ​വ​സാ​നം മു​ത​ൽ സ്പൈസ് ജെറ്റിന്‍റെ എ​ല്ലാ വി​മാ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.