കു​വൈ​റ്റി​ൽ 208 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 845 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Thursday, May 28, 2020 8:25 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 845 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 24,112 ആ​യി.

പു​തി​യ കേ​സു​ക​ളി​ൽ 208 ഇ​ന്ത്യ​ക്കാ​രും, 212 സ്വ​ദേ​ശി​ക​ളും, 161 ബം​ഗ്ളാ​ദേ​ശി​ക​ളും, 91 ഈ​ജി​പ്ഷ്യ​ൻ​സും ഉ​ൾ​പ്പെ​ടു​ന്നു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 255, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 222, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 189, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 96, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 83 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പ​ത്തു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 185 ആ​യി. 752 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യ​തോ​ടെ ആ​കെ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 8698 ആ​യി. 15,229 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.