ഗ​വേ​ഷ​ക​രെ ത​ട​വി​ലാ​ക്കി​യ യു​എ​സി​ന് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ചൈ​ന
Friday, October 30, 2020 1:11 AM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്ക് പ​ക​ര​മാ​യി ചൈ​ന​യി​ലെ അ​മേ​രി​ക്ക​ൻ പൗ​ര·ാ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ത​ങ്ങ​ൾ നീ​ങ്ങു​മെ​ന്ന് ചൈ​ന. ചൈ​നീ​സ് ഗ​വ​ണ്മെ​ന്‍റ് അ​ധി​കൃ​ത​ർ ഇ​ത് സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യി ചൈ​ന​യു​ടെ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ള്ള കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബെ​യ്ജിം​ഗി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി ഉ​ൾ​പ്പ​ടെ പ​ല മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും യു​എ​സി​ന് ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ചൈ​ന വ​ള​രെ തു​റ​ന്ന​ടി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ചൈ​നീ​സ് വി​ദ​ഗ്ദ്ധ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക​ൻ കോ​ട​തി​ക​ളി​ലു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം.​അ​ല്ലെ​ങ്കി​ൽ ചൈ​നീ​സ് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ചൈ​ന​യി​ലെ അ​മേ​രി​ക്ക​ക്കാ​രെ പി​ടി​കൂ​ടും.

അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യെ​ത്തി​യ ഏ​താ​നും ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​രെ ഇ​ക്ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് അ​റ​സ്റ്റ് ചെയ്തിരുന്നു. ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​രു​ടെ ജോ​ലി​ക​ൾ ഇ​മ്മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രി​ൽ​നി​ന്നും മ​റ​ച്ചു​വെ​ച്ച കു​റ്റ​ത്തി​ന്‍റെ​പേ​രി​ൽ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.