കെ ​റെ​യി​ല്‍: ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ സ​ർ​വക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, November 26, 2020 12:37 PM IST
തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും ദു​രീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ചേ​ര്‍​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​തു​വ​രെ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം ഉ​പേ​ക്ഷി​ച്ച കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത് അ​ഴി​മ​തി​ക്കും റി​യ​ല്‍ എ​സ്റ്റേ​റ്റ് കും​ഭ​കോ​ണ​ത്തി​നും വേ​ണ്ടി​യാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. കെ ​ഫോ​ണ്‍, ഇ-​മൊ​ബി​ലി​റ്റി, ബ്രൂ​വ​റി- ഡി​സ്റ്റി​ല​റി, സ്പ്രി​ങ്ക്ള​ർ ഡാ​റ്റാ ക​ച്ച​വ​ടം- പ​മ്പാ മ​ണ​ല്‍​ക​ട​ത്ത് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്നി​ട്ടു​ള്ള ക്ര​മ​ക്കേ​ടു​ക​ളും ആ​രോ​പ​ണ​ങ്ങ​ളും ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചും കൂ​ടു​ത​ല്‍ സം​ശ​യ​ങ്ങ​ള്‍ ജ​നി​പ്പി​ക്കു​ന്നെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു.

‌പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പ​ദ്ധ​തി നി​രാ​ക​രി​ക്കു​ക​യും ചെ​യ്ത​താ​ണ്. മാ​ത്ര​മ​ല്ല പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​രി​സ്ഥി​ക ആ​ഘാ​ത പ​ഠ​ന​ങ്ങ​ളോ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ങ്ങ​ളോ ന​ട​ത്തി​യി​ട്ടു​മി​ല്ല. കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടും ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തി​നെ​യെ​ല്ലാം കാ​റ്റി​ല്‍ പ​റ​ത്തി ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത് ത​ന്നെ റി​യ​ല്‍ എ​സ്റ്റേ​റ്റ് കും​ഭ​കോ​ണം ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നു​വ​രു​ന്നു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ഇ​തി​ന്‍റെ​യൊ​ക്കെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​ട​ന്‍ ഒ​രു സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് കെ ​റെ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ളെ​ല്ലാം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​വൂ​വെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.