ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​ക പ്ര​ക്ഷോ​ഭം: മ​മ​ത
Friday, December 4, 2020 6:37 AM IST
കോ​ൽ​ക്ക​ത്ത: ക​ർ​ഷ​ക വി​രു​ദ്ധ​മാ​യ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​വാ​ദ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.

കൃ​ഷി​ക്കാ​രും അ​വ​രു​ടെ ജീ​വി​ത​വും ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും സം​ബ​ന്ധി​ച്ചും ത​നി​ക്ക് വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​യു​ണ്ട്. ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണം. ഉ​ട​ന​ടി ചെ​യ്തി​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും. ത​ങ്ങ​ൾ തു​ട​ക്കം മു​ത​ൽ ത​ന്നെ ഈ ​ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലു​ക​ളെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ള്ളി​യാ​ഴ്ച അ​ഖി​ലേ​ന്ത്യാ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. റോ​ക്ക​റ്റു​പോ​ലെ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​ശ്യ​സാ​ധ​ന നി​യ​മം സാ​ധാ​ര​ണ​ക്കാ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യും. ജ​ന​വി​രു​ദ്ധ നി​യ​മം കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.