സി​ദ്ധി​ഖ് കാ​പ്പ​ന് ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Friday, January 22, 2021 9:57 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സ് കൊ​ല​ക്കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ഖ് കാ​പ്പ​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട സി​ദ്ധി​ഖ് കാ​പ്പ​ന് ഉ​ട​ന്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​രാ​യ പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------