മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു മു​ൻ​പി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച കാ​ർ
Thursday, February 25, 2021 9:52 PM IST
മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ മും​ബൈ​യി​ലെ വീ​ടി​നു മു​ന്നി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​റി​നു​ള്ളി​ൽ നി​ന്നും 20 ജ​ലാ​സ്റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു. അം​ബാ​നി​യു​ടെ വ​സ​തി​യാ​യ ആ​ന്‍റി​ല​യു​ടെ മു​ൻ​പി​ലാ​ണ് വാ​ഹ​നം കി​ട​ന്ന​ത്. സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡ് എ​ത്തി​യി​ട്ടു​ണ്ട്.

ഗാം​ദേ​വി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്ന് വൈ​കീ​ട്ട് കാ​ർ​മി​ഷേ​ൽ റോ​ഡി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ വാ​ഹ​നം ക​ണ്ടെ​ത്തി​യ​താ​യി മും​ബൈ ഡി​സി​പി ചൈ​ത​ന്യ. എ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.