ബൈ​പ്പാ​സി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് സൈ​ക്കി​ൾ യാ​ത്രി​ക​ൻ; ര​ക്ഷ​ക​നാ​യി മ​ന്ത്രി
ബൈ​പ്പാ​സി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് സൈ​ക്കി​ൾ യാ​ത്രി​ക​ൻ; ര​ക്ഷ​ക​നാ​യി മ​ന്ത്രി
Tuesday, September 21, 2021 7:22 AM IST
കൊ​ല്ലം: ബൈ​പ്പാ​സ് റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു കി​ട​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കു​രി​യ​പ്പു​ഴ പാ​ല​ത്തി​ൽ സൈ​ക്കി​ളി​ൽ ​നി​ന്നു വീ​ണ തെ​ക്കേ​ചി​റ സ്വ​ദേ​ശി തു​ള​സീ​ധ​ര​നെ​യാ​ണ് മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​രി​യ​പ്പു​ഴ​യി​ൽ റോ​ഡി​ൽ വീ​ണു​കി​ട​ന്ന തു​ള​സീ​ധ​ര​നെ ക​ണ്ട മ​ന്ത്രി വാ​ഹ​നം നി​ർ​ത്തു​ക​യും പു​റ​ത്തി​റ​ങ്ങി​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​ക്ക് അ​ക​മ്പ​ടി വ​ന്ന ക​രു​നാ​ഗ​പ്പ​ള്ളി എ​സ്ഐ ധ​ന്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സി​ന് സം​ഘ​ത്തി​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തു​ള​സീ​ധ​ര​നെ ഉ​ട​ൻ​ത​ന്നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തു​ള​സീ​ധ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ മ​ടി​കാ​ണി​ക്ക​രു​തെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.