ആ ​ബ​സി​ന് ഇ​ൻ​ഷ്വ​റ​ൻ​സി​ല്ല, ടാ​ക്സി​ല്ല. ഫി​റ്റ്ന​സ് ഇ​ല്ല... ജ​യ​നാ​ശാ​ൻ ആ​ഞ്ഞ​ടി​ക്കു​ന്നു
ആ ​ബ​സി​ന് ഇ​ൻ​ഷ്വ​റ​ൻ​സി​ല്ല, ടാ​ക്സി​ല്ല. ഫി​റ്റ്ന​സ് ഇ​ല്ല... ജ​യ​നാ​ശാ​ൻ ആ​ഞ്ഞ​ടി​ക്കു​ന്നു
Thursday, October 21, 2021 10:00 AM IST
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ മ​റു​ക​ര എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു വി​വാ​ദ​ത്തി​ലാ​യ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ജ​യ​ദീ​പ് സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ജ​യ​നാ​ശാ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്.

പൂ​ഞ്ഞാ​ർ ഫൊ​റോ​ന പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്ത് വ​ൻ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വ​ണ്ടി മ​റു​ക​ര​യെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ണ്ടി​നി​ന്നു പോ​വു​ക​യും യാ​ത്ര​യ്ക്കാ​ർ നീ​ന്തി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വ​ണ്ടി​യു​ടെ പ​കു​തി​യി​ലേ​റെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ജ​യ​ദീ​പി​നെ കെ​എ​സ്ആ​ർ​ടി​സി എം​ഡി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

തൊ​ട്ടു​പി​ന്നാ​ലെ ജ​യ​ദീ​പി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് താ​ൻ ശ്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​ർ ജ​യ​ദീ​പി​ന്‍റെ വാ​ദം. എ​ന്നാ​ൽ, ഇ​ത് അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ വ​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലും വ​ണ്ടി​ക്കു ത​ക​രാ​ർ വ​രു​ന്ന വി​ധ​ത്തി​ലും ഓ​ടി​ച്ചെ​ന്ന കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ൻ.

എ​ന്നാ​ൽ, ക​ടു​ത്ത പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് സ​സ്പെ​ൻ​ഷ​നെ ജ​യ​നാ​ശാ​ൻ നേ​രി​ട്ട​ത്. അ​ന്നു വൈ​കി​ട്ടു ത​ന്നെ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ടു. എ​പ്പോ​ഴും അ​വ​ധി ചോ​ദി​ച്ചു ന​ട​ക്കു​ന്ന ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​തെ വ​ല്ല പാ​വ​ങ്ങ​ളെ​യും പോ​യി സ​സ്പെ​ൻ​ഡ് ചെ​യ്യാ​നാ​യി​രു​ന്നു പ​രി​ഹാ​സം. കെ​എ​സ്ആ​ർ​ടി​സി​യി​ലെ കൊ​ണാ​ണ്ട​ർ​മാ​ർ എ​ന്നു തു​ട​ങ്ങി​യ അ​ധി​ക്ഷേ​പ​ങ്ങ​ളും പോ​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി മാ​റി.

എ​ന്നാ​ൽ, ഇ​തു​കൊ​ണ്ടൊ​ന്നും കു​ലു​ക്ക​മി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് വീ​ണ്ടും ജ​യ​നാ​ശാ​ൻ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ത​ന്നോ​ടു യാ​തൊ​രു വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​തെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നും താ​ൻ യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നു​മാ​ണ് ആ​ശാ​ന്‍റെ വാ​ദം.

വ​ണ്ടി​ക്കു യാ​തൊ​രു കു​ഴ​പ്പ​മി​ല്ലെ​ന്നു ടെ​ക്നീ​ഷ്യ​ൻ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തി​നു ശേ​ഷ​വും ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്ത പ്ര​കോ​പ​ന​ത്തി​ലാ​ണ് പോ​സ്റ്റ് ഇ​ട്ട​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല, ഇ​ൻ​ഷ്വ​റ​ൻ​സോ പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ ടാ​ക്സോ ഒ​ന്നു​മി​ല്ലാ​ത്ത ബ​സ് ഓ​ടി​ക്കാ​ൻ ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​ച്ചു ത​ന്ന കെ​എ​സ്ആ​ർ​ടി​സി​യാ​ണ് വ​ലി​യ കു​റ്റം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നി​ട്ട് ഇ​ല്ലാ​ത്ത കു​റ്റം ചു​മ​ത്തി ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു കു​റ്റ​കൃ​ത്യ​മാ​യ നാ​ട്ടി​ലാ​ണ് അ​തൊ​ന്നു​മി​ല്ലാ​ത്ത ബ​സ് ഓ​ടി​ക്കാ​ൻ ത​ന്നു​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ട്. ത​ന്‍റെ ബ​സി​നെ താ​ൻ എ​ത്ര സ്നേ​ഹി​ച്ചി​രു​ന്നു എ​ന്ന​റി​യ​ണേ​ൽ ത​ന്‍റെ പ​ഴ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പാ​ട്ടും ക​ലാ​പ​രി​പാ​ടി​ക​ളു​മൊ​ക്കെ​യാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ജ​യ​നാ​ശാ​ൻ നേ​ര​ത്തെ ത​ന്നെ താ​ര​മാ​ണ്. പു​തി​യ വി​വാ​ദം അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ "പ്ര​ശ​സ്ത​ൻ' ആ​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.