ഡ​ബ്ല്യൂ​ടി​എ ഫൈ​ന​ൽ​സ്; സി​മോ​ണ ഹാ​ല​പ്പ് പി​ൻ​മാ​റി
Friday, October 19, 2018 12:04 AM IST
സിം​ഗ​പു​ർ: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സി​മോ​ണ ഹാ​ല​പ്പ് അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഡ​ബ്ല്യൂ​ടി​എ ഫൈ​ന​ൽ​സി​ൽ​നി​ന്നും പി​ൻ​മാ​റി. പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ഹാ​ല​പ്പി​ന്‍റെ പി​ൻ‌​മാ​റ്റം. വു​ഹാ​ൻ ഓ​പ്പ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ സി​മോ​ണ​യെ പു​റം വേ​ദ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഹാ​ല​പ്പി​നു പ​ക​ര​മാ​യി കി​കി ബെ​ർ​ട്ട​ൻ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ടം​നേ​ടി.

ഇ​ത്ര​യും വ​ലി​യ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പി​ൻ​മാ​റു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മാ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ അ​നു​ഭ​വ​മാ​ണി​ത്. ബു​ദ്ധി​മു​ട്ടേ​റി​യ തീ​രു​മാ​ന​മാ​ണെ​ങ്കി​ലും ആ​രോ​ഗ്യം പ​രി​ഗ​ണി​ച്ചാ​ണ് പി​ൻ​മാ​റു​ന്ന​തെ​ന്നും ഹാ​ല​പ്പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.