അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു
Thursday, January 23, 2020 10:32 AM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

അ​ജ്ഞാ​ത​നാ​യ തോ​ക്കു​ധാ​രി ആ​ളു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​സ്റ്റ്‌​ലെ​ക്ക് പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ഫോ​ർ​ത്ത് അ​വ​ന്യൂ​വി​നും പൈ​ൻ സ്ട്രീ​റ്റി​നും സ​മീ​പ​മാ​ണ് സം​ഭ​വം.

വെ​ടി​വ​യ്പി​ൽ ഒ​ൻ​പ​ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക്കും 55 വ​യ​സു​ള്ള സ്ത്രീ​ക്കും പ​രി​ക്കേ​റ്റ​താ​യി അ​ഗ്നി​ശ​മ​ന വ​കു​പ്പി​ന്‍റെ വ​ക്താ​വ് ഡേ​വി​ഡ് ക്യൂ​ർ​പോ പ​റ​ഞ്ഞു. സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.