ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ
Friday, July 3, 2020 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ൻ​സാ​യി ഭ​ക്ഷ്യ​കി​റ്റു​ക​ൾ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രീ​പ്രൈ​മ​റി മു​ത​ല്‍ എ​ട്ടാം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ച്ച്, ഏ​പ്രി​ല്‍, മേയ് മാ​സ​ങ്ങ​ളി​ലെ ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ന്‍​സാ​യി അ​രി​യും ഒ​മ്പ​തി​ന ഇ​ന പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 26 ല​ക്ഷ​ത്തി​ൽ​പ്പ​രം കു​ട്ടി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം കി​ട്ടും. കൃ​ത്യ​മാ​യ സാ​മൂ​ഹി​കാ​ക​ലം പാ​ലി​ച്ച് ഇ​ത് ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

സ​പ്ലൈ​കോ മു​ഖാ​ന്ത​രം സ്‌​കൂ​ളു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി, പി​ടി​എ, എ​സ്എം​സി, മ​ദ​ര്‍ പി​ടി​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക. പ്ര​ധാ​നാ​ധ്യ​പ​ക​ര്‍​ക്കാ​ണ് സ്‌​കൂ​ളു​ക​ളി​ലെ കി​റ്റു​വി​ത​ര​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട് ചു​മ​ത​ല. 81.31 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചി​ല​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.