ബി​ഹാ​റി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചാ​ൽ കു​റ്റ​കൃ​ത്യം; ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി
Friday, January 22, 2021 11:26 AM IST
പാ​റ്റ്ന: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നും മ​ന്ത്രി​മാ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റു​ക​ൾ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബി​ഹാ​ർ സ​ർ​ക്കാ​ർ. ത​നി​ക്ക് നേ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മുഖ്യമന്ത്രി നി​തീ​ഷ് കു​മാ​ർ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​പ​കീ​ര്‍​ത്തി​ക​ര​വും കു​റ്റ​ക​ര​വു​മാ​യ പോ​സ്റ്റു​ക​ള്‍ ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗ​ത്തി​ന് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രേ അ​പൂ​ര്‍​വ​മാ​യി മാ​ത്രം ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ ചു​രു​ക്കം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ബി​ഹാ​ര്‍.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശ​ത്തി​ന് പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ലെ എ​ല്ലാ സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം മേ​ധാ​വി ഐ​ജി ന​യ്യാ​ര്‍ ഹ​സ്നൈ​ൻ ഖാ​ന്‍ ക​ത്തെ​ഴു​തി.

സ​ര്‍​ക്കാ​രി​നും മ​ന്ത്രി​മാ​ര്‍​ക്കും പാ​ര്‍​ല​മെ​ന്‍റം​ഗ​ങ്ങ​ള്‍​ക്കും നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും എ​തി​രെ ചി​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​വും നി​ന്ദ്യ​വു​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സൈ​ബ​ര്‍​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​താ​ണെ​ന്നും ഐ​ജി ന​യ്യാ​ര്‍ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------