മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച​തി​ന് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ കേ​സ്
Thursday, August 14, 2025 4:33 AM IST
കൊ​ച്ചി: പ​റ​വൂ​രി​ല്‍ ന​ട​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​തി​ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ പ​റ​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ടു​ങ്ങ​ല്ലൂ​ര്‍ ഏ​ലൂ​ക്ക​ര മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഒ​മ്പ​തി​ന് പ​റ​വൂ​ര്‍ മു​നി​സി​പ്പ​ല്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ കോ​വ​ര്‍​ക​ഴു​ത എ​ന്ന് വി​ളി​ച്ച് പ​ര​സ്യ​മാ​യി ആ​ക്ഷേ​പി​ക്കു​ക​യും ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സെ​ടു​ത്ത​ത്.