പൂ​യം​കു​ട്ടി പു​ഴ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ജ​ഡം
Thursday, August 14, 2025 4:52 AM IST
കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി പു​ഴ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. പീ​ണ്ടി​മേ​ട് കു​ത്തി​ന​ടു​ത്ത് ചെ​ല്ലാ​ട്ട​ള ഭാ​ഗ​ത്തു പാ​റ​ക്കെ​ട്ടി​ലാ​ണു ജ​ഡം ക​ണ്ട​ത്. 20 വ​യ​സു​ള്ള പി​ടി​യാ​ന​യു​ടെ ജ​ഡ​ത്തി​ന് ഒ​രാ​ഴ്ച​യി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പീ​ണ്ടി​മേ​ട് കു​ത്തി​ൽ​പെ​ട്ടു ച​രി​ഞ്ഞ​താ​കു​മെ​ന്നാ​ണു വ​ന​പാ​ല​ക​രു​ടെ നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി സം​സ്‌​ക​രി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച പി​ടി​യാ​ന​യു​ടെ​യും കൊ​മ്പ​ന്‍റെ​യും ജ​ഡം പു​ഴ​യി​ലെ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ ഭാ​ഗ​ത്തു ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ആ​ന​യും ആ ​സ​മ​യ​ത്തു ത​ന്നെ ഒ​രു​മി​ച്ച് അ​പ​ക​ട​ത്തി​ൽ പെ​ട്ട് ച​രി​ഞ്ഞ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.