നി​ര്‍​മ​ല കോ​ള​ജി​ന് ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍
Thursday, August 14, 2025 4:52 AM IST
മൂ​വാ​റ്റു​പു​ഴ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജി​ന് ഐ​എ​സ്ഒ ഗ്രീ​ന്‍ ഓ​ഡി​റ്റ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍. ഐ​എ​സ്ഒ അ​ക്ര​ഡി​റ്റ​ഡ് സ്ഥാ​പ​ന​മാ​യ ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ് ന​ട​ത്തി​യ ഓ​ഡി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍​മ​ല കോ​ള​ജി​ന് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച​ത്.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ദാ​ന ച​ട​ങ്ങി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. ഊ​ര്‍​ജം, ജ​ലം, പ​രി​സ്ഥി​തി തു​ട​ങ്ങി ആ​റ് മേ​ഖ​ല​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് ന​ട​ത്തി​യ ആ​റ് മാ​സം നീ​ണ്ടു നി​ന്ന ഓ​ഡി​റ്റി​ന് ശേ​ഷ​മാ​ണ് കോ​ള​ജി​ന്‍റെ ഈ ​നേ​ട്ടം.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​പോ​ള്‍ ക​ള​ത്തൂ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ്, ഡോ. ​ജി​ജി കെ. ​ജോ​സ​ഫ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ലി​ന്‍​സി ടോം, ​ഡി​നു അ​ല​ക്സാ​ണ്ട​ര്‍, ജി.​ആ​ര്‍. ശ്രീ​ജ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.