എം​ഡി​എം​എ: 2 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, August 14, 2025 4:33 AM IST
കാ​ല​ടി: കാ​ല​ടി​യി​ൽ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ല്ലം റ​യോ​ൺ പു​രം അ​മ്പാ​ട​ൻ വീ​ട്ടി​ൽ സി​യാ​ദ് (43), സൗ​ത്ത് വ​ല്ലം വ​ട​ക്കേ​ക്കു​ടി സി​ദ്ദി​ഖ് (57) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മേ​യ് 28ന് ​കാ​ല​ടി​യി​ൽ 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​റ്റൂ​ർ പി​രാ​രൂ​ർ സ്വ​ദേ​ശി​നി ബി​ന്ദു, പെ​രു​മ്പാ​വൂ​ർ ചേ​ലാ​മ​റ്റം സ്വ​ദേ​ശി ഷെ​ഫീ​ഖ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് സി​യാ​ദ്. രാ​സ​ല​ഹ​രി വാ​ങ്ങു​ന്ന​തി​ന് 90,000 രൂ​പ കൊ​ടു​ത്ത് വി​ട്ട​ത് ഇ​യാ​ളാ​ണ്. ലൊ​ക്കേ​ഷ​ൻ അ​യ​ച്ചു​കൊ​ടു​ത്ത​തും സി​യാ​ദാ​ണ്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക് വാ​ഹ​നം എ​ത്തി​ച്ച് കൊ​ടു​ത്ത​ത് സി​ദ്ദി​ഖാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ങ്ക​മാ​ലി​യി​ൽ ബ​സി​റ​ങ്ങി​യ ബി​ന്ദു​വി​നെ സ്കൂ​ട്ട​റി​ൽ കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ന്ദു​വി​ൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ഷെഫീഖിനെയും പിടികൂടി.