ഗോ​ശ്രീ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കി​യാ​ൽ ടോ​ൾ പി​രി​വ് ത​ട​യും
Thursday, August 14, 2025 4:43 AM IST
വൈ​പ്പി​ൻ: ഗോ​ശ്രീ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ങ്കി​ൽ മു​ള​വു​കാ​ട് ടോ​ൾ കേ​ന്ദ്ര​ത്തി​ലെ ടോ​ൾ​പി​രി​വ് ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സി​പി​ഐ വൈ​പ്പി​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തി​ര​ക്കേ​റു​ന്ന സ​മ​യ​ത്ത് ക​ണ്ടെ​യ്ന​ർ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഉ​റ​പ്പു​വ​രു​ത്താ​നും ഒ​ന്നാം പാ​ല​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നും അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.