അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പൊ​ളി​ക്ക​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കും
Thursday, August 14, 2025 4:33 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തു​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം എ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളു​ടെ സ്ഥി​തി​യും പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. പൊ​ളി​ച്ചു നീ​ക്ക​ല്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ടു പോ​കാ​നും ‍ ധാ​ര​ണ​യാ​യി. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​മ​നോ​ജ് സംബന്ധിച്ചു.