വി​ദേ​ശ ജോ​ലി ത​ട്ടി​പ്പ്: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Thursday, August 14, 2025 4:33 AM IST
ആ​ലു​വ:​വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യും നി​യ​മോ​പ​ദേ​ശ​ക​നും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.​

ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ലെ റോ​യ​ൽ പ്ലാ​സ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൈ​ഗ്രി​റ്റ് ഓ​വ​ർ​സീ​സ് ക​ൺ​സ​ൾ​ട്ട​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ട്ണ​ർ ആ​ലു​വ ദേ​ശം പി.​വി.​എ​സ് ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​നി നി​ഷ വി​ജീ​ഷ് (38),

സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് കം​പ്യൂ​ട്ട​ർ, ഹാ​ർ​ഡ് ഡി​സ്ക്ക് എ​ന്നി​വ​യ​ട​ക്കം രേ​ഖ​ക​ൾ നീ​ക്കാ​ൻ ഉ​പ​ദേ​ശം ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​ൻ പാ​ലാ ഭ​ര​ണ​ങ്ങാ​നം വേ​ല​ൻ​കു​ന്നേ​ൽ അ​ഡ്വ. ടോ​ജി തോ​മ​സ് (39), സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് നീ​ക്കി​യ രേ​ഖ​ക​ൾ ഒ​ളി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച പോ​ഞ്ഞാ​ശേ​രി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വെ​ങ്ങോ​ല ഐ​നി​പ്പ​റ​മ്പി​ൽ സാ​ൻ​വ​ർ (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് റോ​യ​ൽ പ്ളാ​സ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്തോ​ളം റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

മൈ​ഗ്രി​റ്റ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി സീ​ൽ പ​തി​ക്കു​ക​യും ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത അ​ഞ്ച് സ്ഥാ​പ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്. മൈ​ഗ്രി​റ്റ് ഉ​ട​മ നി​ഷ​യു​ടെ ഭ​ർ​ത്താ​വും പ്ര​തി​യാ​ണ്. ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.