ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​റി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍
Thursday, August 14, 2025 4:43 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​ര്‍ വെ​ല്‍​നെ​സ് പാ​ര്‍​ക്കി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ചു. 17 മു​ത​ല്‍ 31വ​രെ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് രാ​വി​ലെ വ്യാ​യാ​മ​ത്തി​നാ​യി സൗ​ജ​ന്യ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.

ജോ​ഗിം​ഗ് ട്രാ​ക്ക്, സൈ​ക്ലിം​ഗ്, ഓ​പ്പ​ണ്‍ ജിം ​എ​ന്നി​വ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ക്കി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാം. രാ​വി​ലെ ഒ​മ്പ​ത് വ​രെ​യാ​ണ് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചു​വ​ര്‍​ഷം രാ​വി​ലെ വ്യാ​യാ​മ​ത്തി​ന് ചി​റ്റി​ല​പ്പി​ള്ളി സ്‌​ക്വ​യ​ര്‍ വെ​ല്‍​നെ​സ് പാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് പി​ന്നീ​ട് ഈ ​സൗ​ക​ര്യ​ങ്ങ​ള്‍ വ്യാ​യാ​മ​ത്തി​നാ​യി നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി സൗ​ജ​ന്യ​മാ​യും ഉ​പ​യോ​ഗി​ക്കാം.

രാ​വി​ലെ എ​ട്ടു മു​ത​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. വ​യ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും 15 ദി​വ​സ​ത്തെ സൗ​ജ​ന്യ സ​ന്ദ​ര്‍​ശ​നം.