മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്; വ​ലി​യ നീ​തി നി​ഷേ​ധ​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ
Thursday, August 14, 2025 4:52 AM IST
പു​ത്ത​ൻ​കു​രി​ശ്: ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യ വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​ത് ത​ട​ഞ്ഞ​ത് നീ​തി നി​ഷേ​ധ​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ മീ​ഡി​യാ സെ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ത്തോ​ട് ഇ​ത്ത​ര​ത്തി​ൽ അ​നാ​ദ​ര​വ് കാ​ണി​ച്ച് തെ​റ്റാ​യ ചി​ന്താ​ഗ​തി​ക​ളോ​ടെ സ​ഭാ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. സെ​മി​ത്തേ​രി ബി​ല്ലി​ലെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ കൂ​ട്ടു നി​ൽ​ക്ക​രു​തെ​ന്നും സ​മൂ​ഹ​ത്തി​ൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് ആ​വ​ർ​ത്തി​ക്ക​പ്പെ​ട​രു​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.