അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ മിടുക്കന്മാർക്ക്​ സ​മ്മാ​ന​മാ​യി ലാ​പ്ടോ​പ്പുക​ൾ
Thursday, August 14, 2025 4:43 AM IST
ആ​ലു​വ: കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മാ​ന​മാ​യി എം​പി​യു​ടെ മൂ​ന്ന് ലാ​പ്ടോ​പ്പു​ക​ൾ ല​ഭി​ച്ചു. ഒ​പ്പ​മു​ണ്ട് എം​പി എ​ന്ന ബെ​ന്നി ബെ​ഹ​നാ​ൻ എം​പി​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ലു​വ സ്കൂ​ൾ ഫോ​ർ ദി ​ബ്ലൈ​ൻ​ഡി​ലെ കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ​രി​മി​ത​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സ്ക്രീ​ൻ റീ​ഡിം​ഗ് സോ​ഫ്റ്റ് വെ​യ​റു​ക​ൾ ഉ​ള്ള ലാ​പ്ടോ​പ്പു​ക​ൾ സ​മ്മാ​നി​ച്ച​ത്.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, ആ​ലു​വ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ, കീ​ഴ്മാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ്, പ്ര​ധാ​നാ​ധ്യാ​പി​ക ജി​ജി വ​ർ​ഗീ​സ്, സ്കൂ​ൾ ലീ​ഡ​ർ എ.​ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.