"സുഗതവനം' പദ്ധതി തുടര്‍ന്ന് പട്ടം എസ്യുടി ആശുപത്രിയില്‍ പരിസ്ഥിതിദിനം ആചരിച്ചു
1565850
Monday, June 9, 2025 6:56 AM IST
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി രപട്ടം എസ്യുടി ആശുപത്രി "സുഗതവനം' പദ്ധതിയുടെ തുടര്‍ച്ച നടപ്പാക്കി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച "സുഗതനക്ഷത്ര ഉദ്യാനം' പദ്ധതിയുടെ തുടര്‍ച്ചയായി ഇത്തവണയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടർച്ചയേകി.
ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കേണല്‍ രാജീവ് മണ്ണാളി ഒരു തൈ നട്ടുകൊണ്ടു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും "സുഗതവനം' സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സുഗതകുമാരി നവതി ആഘോഷ സമിതിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയതെന്ന് അദ്ദേഹം ഉദ്ഘടന വേളയില്‍ പറയുകയുണ്ടായി.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന് നായര്‍, ചീഫ് ലെയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന് നായര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു നക്ഷത്ര വൃക്ഷത്തൈകള്‍ നട്ടു.