യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
1565854
Monday, June 9, 2025 6:56 AM IST
പോത്തൻ കോട്: യുവതിയെ പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്തെന്ന പരാതിയിൽ മോഡലും കൊറിയോഗ്രാഫറുമായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് താമരശേരി തിരുവമ്പാടി കൂടരഞ്ഞി പാലകണ്ണിയിൽ ഫാഹിദ് (27) ആണ് അറസ്റ്റിലായത്.
വിവാഹം കഴിക്കാമെന്നു പറഞ്ഞു പല സമയങ്ങളിലായി ലക്ഷകണക്കിനു രൂപ പെൺകുട്ടിയിൽനിന്നും വാങ്ങുകയും പിന്നെ ബന്ധത്തിൽനിന്നും പിന്മാറുകയും ചെയ്തുവെന്നു യുവതി പറയുന്നു. ഇതേ തുട ർന്നാണു യുവതി കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോളജ് ഉൾപ്പെടെയുള്ള പരിപാടികൾക്ക് ഫാഷൻ ഷോ കൊറിയോഗ്രാഫറായി പ്രവർത്തിച്ചു വരികയാണ് ഫാഹിദ്. ഇയാൾ ഇത്തരത്തിൽ പല പെൺകുട്ടികളെയും കബളിപ്പിച്ച് പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.