കൂറ്റന്‍ തടിവീണ് കൈവിരല്‍ ചതഞ്ഞു; കുടുങ്ങിയ മോതിരം ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി
1565868
Monday, June 9, 2025 7:15 AM IST
മെഡിക്കല്‍കോളജ്: കൂറ്റന്‍ തടിവീണ് കൈവിരല്‍ ചതഞ്ഞതോടെ വിരലില്‍ കുടുങ്ങിയ മോതിരം ഫയര്‍ഫോഴ്സ് എത്തി മുറിച്ചുനീക്കി. കൊല്ലം തേവലക്കര സ്വദേശി ആദവിന്റെ (21) വലതുകൈവിരലില്‍ കുടുങ്ങിയ മോതിരമാണു മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ചാക്ക സ്റ്റേഷനിലെ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍മാരായ ശരത്ത്, ആദര്‍ശ്, സാം, അരുണ്‍ എന്നിവര്‍ ചേര്‍ന്നു കട്ടര്‍ ഉപയോഗിച്ച് മുറിച്ചുനീക്കിയത്.
ശനിയാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം. തേവലക്കരയിലെ ഒരു ടിംബേഴ്സില്‍ തടിയിറക്കുന്നതിനിടെയാണ് വിരലില്‍ക്കൂടി വീണ് ചതഞ്ഞത്. ഉടന്‍തന്നെ യുവാവിനെ കൊല്ലത്തെ ഒരു ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തുടര്‍ന്നാണ് ചാക്ക സ്റ്റേഷനില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സേനാംഗങ്ങളെത്തി സ്റ്റീല്‍മോതിരം മുറിച്ചുനീക്കിയത്. ആദവ് ഒരുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നു മെഡിക്കല്‍കോളജ് അധികൃതര്‍ വ്യക്തമാക്കി.