ബിജെപി നേതൃയോഗം
1565857
Monday, June 9, 2025 6:56 AM IST
കൊട്ടാരക്കര: ടൂറിസവും കൃഷിയും അടിസ്ഥാനമാക്കി ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനതിന് പദ്ധതികൾ തയാറാക്കണമെന്ന് ബിജെപി ഈസ്റ്റ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.നാഥൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. മൺട്രോത്തുരുത്തും തെന്മലയും, ചടയമംഗലവും മറ്റ് ടൂറിസം സ്ഥലങ്ങളും കൂട്ടിച്ചേർത്ത് പ്രത്യേക പദ്ധതി തയാറാക്കിയാൽ വികസനം വേഗത്തിലാമെന്നു യോ ഗം വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ കിഴക്കൻ മേഖലയിലെ നിർണായകശക്തിയാക്കാനുള്ള പദ്ധതിക്കും യോഗം രൂപം നൽകി. വി.വി. രാജേഷ്, ജി.ഗോപിനാഥ്, അഡ്വ. വയക്കൽ സോമൻ തുട ങ്ങിയവർ പ്രസംഗിച്ചു.